വീട്ടിലൊരു അടുക്കളത്തോട്ടം പദ്ധതിയുമായി സീഡ്

Posted By : tcradmin On 25th July 2013


ഇരിങ്ങാലക്കുട:നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് യൂണിറ്റ് 'വീട്ടിലൊരു അടുക്കളത്തോട്ടം' പദ്ധതി ആരംഭിച്ചു. ഇരിങ്ങാലക്കുട കൃഷിഭവനില്‍ നിന്ന് ലഭിച്ച പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വെള്ളരി, പടവലം, വെണ്ട, പയര്‍, വഴുതന, മുളക് തുടങ്ങിയ വിവിധയിനം വിത്തുകള്‍ അടങ്ങിയ കിറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. ഇരിങ്ങാലക്കുട കൃഷി അസി. ഡയറക്ടര്‍ എന്‍.സി. കൃഷ്ണകുമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റുകള്‍ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നടത്തി. വി.പി.ആര്‍. മേനോന്‍, മിനി സി., സഖറിയ ജോണ്‍, പി. രമാദേവി, ടി. ഗീത, എ. രാജേശ്വരി തുടങ്ങിയവര്‍ സംസാരിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, സുദേവ് പി.എസ്., നൂറിന്‍ റിയ, ദേവപ്രിയ എം.എസ്, സംഗീത എന്‍.എസ്, അതുല്‍ ജയന്‍, രാമനാഥന്‍, സ്വാതി കൃഷ്ണ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി