അഞ്ചുമൂർത്തിമംഗലം: അന്യംനിൽക്കുന്ന കാർഷികച്ചടങ്ങുകൾ പുതുതലമുറയ്ക്ക് പകരാൻ മംഗലം ഗാന്ധിസ്മാരക യു.പി.സ്കൂളിൽ സീഡ്, കുട്ടിക്കർഷകരുടെ നേതൃത്വത്തിൽ ‘പുത്തരി ഉണ്ണൽ’ ചടങ്ങ് നടത്തി.
പുന്നെല്ല് ഇടിച്ച് അവിലെടുത്ത് ശർക്കര, പഴം, നെയ്യ്, കൽക്കണ്ടം എന്നിവ ചേർത്ത് പുത്തരിയുണ്ടാക്കി. നിലവിളക്ക് കൊളുത്തി. തൂശനിലയിട്ട് വിദ്യാർഥികളും അധ്യാപകരും പൂർവവിദ്യാർഥികളും ഒരുമിച്ചിരുന്ന് പുത്തരിയും ഓണസദ്യയും കഴിച്ചു.
കാർഷികമേഖലയിൽ നിലനിൽക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും ഊട്ടിയുറപ്പിക്കാനായാണ് ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് സ്കൂളിലെ കാർഷികക്ളബ്ബംഗങ്ങൾ പറഞ്ഞു.