അഗളി: ഗവ. ഹയർസെക്കൻഡറി സ്കൂളിലെ രണ്ടായിരത്തോളം വിദ്യാർഥികൾക്ക് സീഡ് ക്ലബ്ബ് പച്ചക്കറിവിത്ത് വിതരണം ചെയ്തു. പ്രധാനാധ്യാപകരായ ടി.കെ. തങ്കച്ചൻ, ഫൈസൽ എന്നിവർ സീഡ് ക്ലബ്ബ് അംഗങ്ങളായ യദുകൃഷ്ണൻ, ശെൽവി എന്നിവർക്ക് പച്ചക്കറിക്കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ സിസിലി അധ്യക്ഷയായി.
കുടുംബകൃഷി പ്രോത്സാഹിപ്പിച്ച് പച്ചക്കറിലഭ്യതയിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. അഗളി കൃഷിഭവന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.അഗളി ഗ്രാമപ്പഞ്ചായത്തിന്റെ സഹായത്തോടെ വേലി കെട്ടിത്തിരിച്ച സ്ഥലത്ത് പച്ചക്കറിക്കൃഷി നേരത്തെ ആരംഭിച്ചിരുന്നു. പയർ, ബീൻസ്, വെണ്ട, തക്കാളി, പാവൽ, മുരിങ്ങ എന്നിവയൊക്കെ തോട്ടത്തിലുണ്ട്. സ്കൂൾ ഉച്ചഭക്ഷണത്തിനും ഓണസദ്യയ്ക്കുമുള്ള വിഭവങ്ങൾ ഇവിടെനിന്നാണ് സമാഹരിച്ചത്.