സീഡ് കുട്ടികള്‍ നിര്‍മിക്കുന്ന വീടിന് തറക്കല്ലിട്ടു

Posted By : knradmin On 9th September 2014


 

 
 
 
 
 
 
പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് കുട്ടികള്‍ നിര്‍മിച്ചുനല്കുന്ന വീടിന് തറക്കല്ലിട്ടു. സ്‌കൂളിലെ വിദ്യാര്‍ഥി ലിജിന്‍രാജ്, അനുജത്തി ലിജിന രാജന്‍ എന്നിവര്‍ക്കായാണ് വീട് നിര്‍മിച്ചുനല്കുന്നത്. സ്‌കൂളിലെ സീഡ് ക്ലബിന്റെയും ഡി.വൈ.എഫ്.ഐ., ആലപ്പടമ്പ് വെസ്റ്റ് മേഖലാ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഈ സംരംഭം. വീടിന്റെ തറക്കല്ലിടല്‍ ടി.വി.രാജേഷ് എം.എല്‍.എ. നിര്‍വഹിച്ചു. 
സീഡ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും ഈ സംരംഭത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സ്വന്തം നിലയില്‍ ഈ പ്രവൃത്തിക്കായി സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീഡ് ക്ലബ്ബിനും, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കും എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദനാം ചെയ്തു. 
സംഘാടകസമിതി ചെയര്‍മാന്‍ വൈക്കത്ത് രാജേഷ് അധ്യക്ഷത വഹിച്ചു. 
പി.ശശിധരന്‍, ഫാ. ഷൈജു, പി.വി.ബാലന്‍, എം.വി.സുനില്‍കുമാര്‍, പി.വി.മല്ലിക, കെ.സുകുമാരന്‍, ടി.ജയകുമാര്‍, കെ.പി.കമലാക്ഷന്‍, ടി.തമ്പാന്‍, കക്കുന്നത്ത് നാരായണന്‍, പ്രകാശന്‍ പുത്തൂര്‍, എന്‍.എസ്.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. 
സീഡ് കോഓര്‍ഡിനേറ്ററും സംഘാടകസമിതി ചെയര്‍മാനുമായ കെ.രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. 
വീട് നിര്‍മാണത്തില്‍ പൂര്‍ണ സഹകരണവുമായി ശ്രേയസ് സോഷ്യല്‍ സര്‍വീസ് സെന്റര്‍ പള്ളിമുക്കും രംഗത്തുണ്ട്