പശ്ചിമഘട്ടസംരക്ഷണം: പ്രധാനമന്ത്രിക്ക് കുട്ടികള്‍ കത്തയച്ചു

Posted By : knradmin On 9th September 2014


 

 
 
 
മാട്ടൂല്‍: മാട്ടൂല്‍ നോര്‍ത്ത് മാപ്പിള യു.പി. സ്‌കൂളിലെ സീഡ് ക്ലബ് പ്രവര്‍ത്തകരായ സംസ്‌കൃതവിദ്യാര്‍ഥികള്‍ പശ്ചിമഘട്ടസംരക്ഷണത്തിന്റെ ആവശ്യകത ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനം സാധ്യമായ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌കൃതത്തിലും ഹിന്ദിയിലും ആണ് കുട്ടികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
 മുപ്പതോളം കുട്ടികളാണ് കത്തയച്ചത്. സീഡ് കോ ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് നേതൃത്വം നല്കി.