കൂത്തുപറമ്പ്: സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന 'എല്ലാ വിദ്യാര്‍ഥിള്‍ക്കും പച്ചക്കറിത്തോട്ടം എല്ലാ വിദ്യാലയങ്ങള്‍ക്കും പച്ചക്കറി ത്തോട്ടം' പദ്ധതിയില്‍ കൂത്തുപറമ്പ് ഹൈസ്‌കൂളിലെ 3000ത്തോളം വിദ്യാര്‍ഥികള്‍ അണിചേര്‍ന്നു. ഓണം അവധിയില്‍ കൃഷി തുടങ്ങും. ഇതിനാവശ്യമായ പച്ചക്കറിവിത്തുകള്‍ കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ.കെ.വിജയന്‍ വിതരണംചെയ്തു. കൃഷി ഓഫീസര്‍ സുജാ കാറാട്ട് കൃഷിരീതികളും പരിചരണരീതികളും വിദ്യാര്‍ഥികളോട് വിശദീകരിച്ചു.
ഓരോ വിദ്യാര്‍ഥിയും തനിക്കാവശ്യമുള്ള പച്ചക്കറികളില്‍ ഒരുഭാഗമെങ്കിലും വീട്ടുവളപ്പില്‍ കൃഷിചെയ്യുന്ന പദ്ധതിയാണിത്.
സ്‌കൂളില്‍ സീഡ് ക്ലബംഗങ്ങളുടെ വിവിധരീതിയിലുള്ള പച്ചക്കറിക്കൃഷി വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. ഓണാവധിയില്‍ സീഡ് ക്ലബംഗങ്ങളും സ്‌കൂളില്‍ വിപുലമായരീതിയില്‍ പച്ചക്കറിക്കൃഷി നടത്തും