പുത്തൂര്: പവിത്രേശ്വരം കെ.എന്.എന്.എം. വി.എച്ച്.എസ്.എസ്സില് ജൈവ പച്ചക്കറിത്തോട്ട പരിപാലന പദ്ധതിക്ക് തുടക്കമായി. 'മാതൃഭൂമി' സീഡ് പദ്ധതിക്ക് തുടക്കമിട്ടുകൊണ്ടാണ് പരിപാടി നടന്നത്. സ്‌കൂള് അങ്കണത്തില് നടന്ന ചടങ്ങില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ഉദ്ഘാടനം നിര്വഹിച്ചു. വിദ്യാര്ഥികളില് കാര്ഷിക സംസ്‌കാരവും സാമൂഹിക നന്മയും വളര്ത്തിയെടുക്കാന് മാതൃഭൂമി മുന്നോട്ടു വയ്ക്കുന്ന സീഡും നന്മയുംവഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ബി.പ്രശാന്ത് കുമാര് അധ്യക്ഷനായി. സീഡ് പ്രവര്ത്തനങ്ങളെക്കുറിച്ച് കോഓര്ഡിനേറ്റര് ഡി.കൃഷ്ണകുമാര് വിശദീകരിച്ചു. ജൈവ പച്ചക്കറിത്തോട്ട പരിപാലന പദ്ധതിക്കും ചടങ്ങില് തുടക്കമിട്ടു. പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി.എന്.ഭട്ടതിരി മികച്ച കര്ഷകരെ ആദരിക്കലും പോഡിയം സമര്പ്പണവും നിര്വഹിച്ചു. സഹപാഠിയുടെ അച്ഛന് ചികിത്സാസഹായമായി വിദ്യാര്ഥികള് സ്വരൂപിച്ച 25,000 രൂപ ചടങ്ങില്വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‌സിപ്പലിന് കൈമാറി. മാനേജര് എന്.ജനാര്ദ്ദനന് നായര്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര് എന്.കെ.മണി, പ്രഥമാധ്യാപകന് പി.ആര്.മംഗളാനന്ദന്‍ പിള്ള, ബി.എസ്.ഗീത, സ്റ്റാഫ് സെക്രട്ടറി എം.എം.ജയരാജ്, എന്.എസ്.എസ്. വളന്റിയര് രേഷ്മ കുട്ടന് എന്നിവര് സംസാരിച്ചു. സ്‌കൂളിലെ നാഷണല് സര്വീസ് സ്‌കീമിന്റെകൂടി സഹകരണത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.