കൊട്ടാരക്കര: കടലാവിള കാര്‍മല്‍ റസിഡന്‍ഷ്യല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കര്‍ഷകദിനത്തില്‍ മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കാര്‍ഷിക പ്രതിജ്ഞയെടുക്കുകയും സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നടുകയും ചെയ്തു.
സീഡ് റിപ്പോര്‍ട്ടര്‍ സ്റ്റെഫി ആര്‍.റെയ്ച്ചല്‍ കര്‍ഷകനായ രവീന്ദ്രന്‍ പിള്ളയെ പൊന്നാടയണിയിച്ചു. പ്രിന്‍സിപ്പല്‍ സി.എ.ബീന ഉപഹാരം നല്‍കി. പ്രഥമാധ്യാപിക എം.എല്‍.ജയശ്രീ, സീഡ് കോഓര്‍ഡിനേറ്റര്‍ ആര്‍.സിന്ധു, പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗം ഗോപാലകൃഷ്ണപിള്ള, അധ്യാപകരായ ബ്ലസി, അരുണ്‍കുമാര്‍, അനൂപ്, സുരേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സിഡ് പദ്ധതിവിശദീകരണം സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ ബ്ലസി അജോയ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം.എല്‍.ജയശ്രീ അധ്യക്ഷയായി. മാതൃഭൂമി സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് കെ.വൈ.ഷെഫീക്ക് ക്ലാസ് നയിച്ചു. വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.സന്ദീപ്, സീഡ് ക്ലബ് അംഗം അപര്‍ണ എ.നായര്‍, സ്റ്റെഫി എന്നിവര്‍ സംസാരിച്ചു.