ഓയൂര്: ചെറിയവെളിനല്ലൂര് കെ.പി.എം. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് നടന്നുവരുന്ന കിഴങ്ങുവിള കൃഷി ശ്രദ്ധേയമാകുന്നു. അധികം ജലസേചനം ആവശ്യമില്ലാത്ത കിഴങ്ങുവിള കൃഷിയില് നൂറുമേനി വിളയിക്കാന് കഴിയുമെന്ന പ്രതീക്ഷയിലാണ് സീഡ് അംഗങ്ങളെന്ന് സീഡ് കോഓര്ഡിനേറ്റര് കെ.എസ്.രാജേഷ് പറഞ്ഞു. ചേന, കാച്ചില്, മരച്ചീനി എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്. സീഡ് ക്ലബ്ബിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില് കൃഷിവിജ്ഞാന ക്ലാസും വിത്തിനങ്ങളുടെ വിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ജയിംസ് ചാക്കോ നിര്വഹിച്ചു. സ്‌കൂള് ഹെഡ്മാസ്റ്റര് ബിപിന് ഭാസ്‌കര് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് സുനി, ഷൈല. അനൂബ്, കോശി, നിഷ രാജന്, ശ്രീജ, ദിലീപ് കുമാര് എന്നിവര് സംസാരിച്ചു. സീഡ് ക്ലബ്ബ് കണ്വീനര് കെ.എസ്.രാജേഷ് സ്വാഗതവും ജെ.എസ്.ശ്രീജ നന്ദിയും പറഞ്ഞു.