വാളക്കുളം: സര്‍ക്കാറിന്റെ മദ്യനിരോധന നയത്തിന് പൂക്കിപ്പറമ്പ് വാളക്കുളം കെ.എച്ച്.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 'സീഡ്' ക്ലബ്ബിന്റെ ഐക്യദാര്‍ഢ്യം. നിര്‍ത്തലാക്കുന്ന ബിവറേജസ് ഔട്ട്ലെറ്റുകളുടെ ആദ്യ ലിസ്റ്റില്‍ പൂക്കിപ്പറമ്പ് ബിവറേജസ് ഔട്ട്ലെറ്റിനെ ഉള്‍പ്പെടുത്തണമെന്നാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. ഇതിനായി 'നല്‍കാം ലഹരിക്കെതിരെ കൈയൊപ്പ്' എന്ന ബാനറില്‍ രണ്ടായിരത്തിലധികം കൈയൊപ്പുകളാണ് ക്ലബ്ബംഗങ്ങള്‍ വിദ്യാര്‍ഥികളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ശേഖരിച്ചത്. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി എന്നിവര്‍ക്ക് ശേഖരിച്ച ഒപ്പുകള്‍ അയച്ചുനല്‍കും. ഒപ്പ് ശേഖരണ പരിപാടിക്ക് വിദ്യാര്‍ഥികളായ അജീഷ് കെ.ടി, ജിഷ്ണ ടി, സജ്ന ഷെറിന് പി, കാവ്യ അമൃത എം എന്നിവര്‍ നേതൃത്വംനല്കി.