കാളികാവ്: ശുചിത്വ സന്ദേശവുമായി കുട്ടികള്‍ക്കൊപ്പം മാവേലി നാടുചുറ്റി. കാളികാവ് ബസാര്‍ മാതൃകാ യു.പി. സ്‌കൂളിലെ 'മാതൃഭൂമി സീഡ്' ക്ലബ്ബ് പ്രവര്‍ത്തകരാണ് മാവേലിയോടൊപ്പം ശുചിത്വ സന്ദേശവുമായി നാട് ചുറ്റിയത്. 'മാലിന്യം നാം സംസ്‌കരിക്കുക ഇല്ലെങ്കില്‍ മാലിന്യം നമ്മെ സംസ്‌കരിക്കുമെന്ന' സന്ദേശമാണ് സീഡ് പ്രവര്‍ത്തകര്‍ നല്‍കിയത്.നാട് മുഴുവന്‍ ശുചിത്വ സന്ദേശം നല്‍കി മടങ്ങിയെത്തിയ കുട്ടികള്‍ വിദ്യാലയത്തില്‍ ഓണാഘോഷവും നടത്തി. കുട്ടികള്‍ക്ക് ഹരം പകര്‍ന്ന് പൂക്കള മത്സരം, സുന്ദരിക്ക് പൊട്ടു തൊടല്‍ തുടങ്ങിയ പരിപാടികളും നടത്തി. സന്ദേശ വിളംബര ജാഥയെത്തുടര്‍ന്ന് വിദ്യാലയത്തിലെത്തിയ രക്ഷിതാക്കളോടും കുട്ടികള്‍ ശുചിത്വസന്ദേശം നല്‍കി. വീട്ടിലും പരിസരങ്ങളിലുമുള്ള പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി നശിപ്പിക്കുക, തോട്, പുഴ തുടങ്ങിയയിടങ്ങളില്‍ ഒരു കാരണവശാലും മാലിന്യങ്ങള്‍ തള്ളരുത് തുടങ്ങിയ സന്ദേശങ്ങളടങ്ങിയ നോട്ടീസുകളും വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല ശുചിത്വ സന്ദേശയാത്ര ഉദ്ഘാടനംചെയ്തു.ഓണാഘോഷ പരിപാടികള്‍ക്കും ശുചിത്വ സന്ദേശയാത്രയ്ക്കും പ്രധാന അധ്യാപകന്‍ എന്‍.ബി. സുരേഷ്‌കുമാര്‍, പി.ടി.എ. പ്രസിഡന്റ് സി. ഷൗക്കത്തലി, മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ രജീഷ്, ബാബു ഫ്രാന്‍സിസ്, പി. സമീദ് എന്നിവര്‍ നേതൃത്വം നല്‍കി.