ഒറ്റപ്പാലം: നാട്ടില്‍നിന്ന് അപ്രത്യക്ഷമാകുന്ന മഞ്ചാടിമരത്തെ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികളുടെ മാതൃക. വരോട് എ.യു.പി. സ്കൂളിലെ സീഡ്ക്ലബ്ബംഗങ്ങളാണ് മഞ്ചാടിമര സംരക്ഷണത്തിന് രംഗത്തിറങ്ങിയത്. വിദ്യാലയസമീപത്തെ 101 വീടുകളില്‍ മഞ്ചാടിത്തൈകള്‍ വിതരണംചെയ്ത് ഈവര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കയായിരുന്നു. ഔഷധപ്രാധാന്യമുള്ള മരത്തെ സംരക്ഷിക്കയാണ് ലക്ഷ്യം. പ്രധാനാധ്യാപിക വി.ആര്‍. വിലാസിനി, കെ.സി. വില്‍സണ്‍, ഉസ്മാന്‍ കരണംകോട്, കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്‍കി.