ജൈവകൃഷിയുടെ നന്മയുമായി വട്ടംകുളം സ്‌കൂള്‍

Posted By : mlpadmin On 2nd September 2014


 വട്ടംകുളം: വട്ടംകുളം സ്‌കൂളില്‍ ജൈവ പച്ചക്കറിത്തോട്ടം ഒരുക്കാനായി സി.പി.എന്‍.യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ രംഗത്തിറങ്ങി.കാടുപിടിച്ചുകിടന്ന തരിശുഭൂമി വെട്ടിത്തെളിച്ച് നിലമൊരുക്കുകയും കൃഷിയറിവ് ക്ലാസ് നടത്തുകയും ചെയ്തു. കമ്പോസ്റ്റുകുഴി തയ്യാറാക്കി വളം നിര്‍മാണത്തിനുള്ള ഒരുക്കവുമായി. വട്ടംകുളം കൃഷി ഓഫീസര്‍ പി.എം. ജോഷിയുടെ നിര്‍ദേശത്തിലാണ് കൃഷിനടത്തുന്നത്. വിത്തുകള്‍ സ്‌കൂളിലേക്കുള്ളതും വീട്ടില്‍ അടുക്കളത്തോട്ടത്തിനുള്ളതും ലഘുലേഖകളും വിതരണംചെയ്തു.  പി.ടി.എ. പ്രസിഡന്റ് എം.എ. നവാബ്, പ്രധാനാധ്യാപിക എ. ശ്രീദേവി, കോഓര്‍ഡിനേറ്റര്‍ സുധീര്‍, സി. സജി, പി.വി. വാസുദേവന്‍, ഷാനിബ, ഇ.പി. സുരേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നേതൃത്വംനല്‍കുന്നത്.