പത്തനാപുരം: നാളേക്കും വേണ്ടുന്ന ഭൂമിയില്‍ ഫലവൃക്ഷങ്ങള്‍ നട്ട് സ്വതന്ത്ര്യദിനാഘോഷം വേറിട്ടതാക്കി മാലൂര്‍ എം.ടി.ഡി.എം. സ്‌കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍. നാട്ടിന്‍പുറങ്ങളില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഫലവൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് രണ്ടുദിവസമായി സ്‌കൂളില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷം അവിസ്മരണീയമാക്കിയത്. 68ാം സ്വാതന്ത്ര്യദിനത്തിന്റെ ഓര്‍മ്മയ്ക്കായി 68 വൃക്ഷത്തൈകളാണ് നട്ടത്.തൈകള്‍ നട്ടശേഷം ഇവയെല്ലാം സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നുമുള്ള പ്രതിജ്ഞയെടുത്താണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.
സ്‌കൂള്‍ പരിസരത്തെ ഫലവൃക്ഷങ്ങള്‍ നിറഞ്ഞ ഒരു കൊച്ചുവനമായി മാറ്റുകയാണ് ലക്ഷ്യമെന്ന് സീഡ് കോഓര്‍ഡിനേറ്റര്‍ സിനി പി.ജി. പറഞ്ഞു.
വിദ്യാര്‍ഥികളില്‍നിന്ന് ഫലവൃക്ഷത്തൈകള്‍ ഏറ്റുവാങ്ങി നട്ടുകൊണ്ട് പ്രഥമാധ്യാപിക ആനി ഈപ്പന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.