കൂടംകുളം ജനതയ്ക്കായി വിദ്യാര്‍ഥികളുടെ ഐക്യദാര്‍ഢ്യ പ്രതിജ്ഞ

Posted By : pkdadmin On 24th July 2013


ഒറ്റപ്പാലം: കൂടംകുളം ജനതയ്ക്ക് വിദ്യാര്‍ഥികളുടെ ഐക്യദാര്‍ഢ്യം. കാട്ടുകുളം എ.കെ.എന്‍.എം.എം.എ. മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ്ക്ലബ്ബാണ് ഐക്യദാര്‍ഢ്യ പ്രതിജ്ഞ എടുത്തത്. ബദല്‍ ഊര്‍ജ ഉത്പാദനരീതികള്‍ ഉപയോഗിച്ചും ഊര്‍ജസംരക്ഷണത്തിലൂടെയും ആണവനിലയമില്ലാത്ത ഭാരതമെന്ന സന്ദേശമാണ് ക്ലബ്ബ് ഉയര്‍ത്തിയത്. പ്രധാനാധ്യാപിക എം. കാര്‍ത്ത്യായനി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രമോദ്, പ്രശോഭ്, സീഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ. സുജിത് എന്നിവര്‍ നേതൃത്വം നല്‍കി.