മാലയില്‍ സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതി

Posted By : klmadmin On 31st August 2014


ഓയൂര്‍: കാഞ്ഞിരംപാറ മാലയില്‍ എല്‍.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പൂയപ്പള്ളി കൃഷിഭവന്റെ സഹായത്തോടെ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു. വിഷവിമുക്തമായ പച്ചക്കറി ഓരോ വീട്ടിലും കൃഷി ചെയ്യുകയും ഭക്ഷ്യസ്വാശ്രയത്വം വളര്‍ത്തുകയും ചെയ്യുന്നതാണ് പദ്ധതി.
 പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി കിറ്റുകളും കൃഷിരീതിയെ സംബന്ധിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു. ഇതേടൊപ്പം കൃഷി രജിസ്റ്റര്‍ തയ്യാറാക്കുകയം ചെയ്തു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി.എസ്.മനോജ് പദ്ധതി  ഉദ്ഘാടനം ചെയ്തു.
 പി.ടി.എ. പ്രസിഡന്റ് രമേശന്‍ നായര്‍, വൈസ് പ്രസിഡന്റ് പ്രിന്‍സ് കായില, സ്‌കൂള്‍ മാനേജര്‍ എന്‍.ബാലചന്ദ്രന്‍ നായര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ സരസപ്പന്‍ പിള്ള, സൂസമ്മ, ഉഷാകുമാരി, ശ്രീലത, സിന്ധു, പുഷ്പ, ഇന്ദു, സിനി, ബിനു, ബുഷ്‌റ എന്നിവര്‍ നേതൃത്വം നല്‍കി.