ചൊക്ലി: അണിയാരം കടാങ്കുനി യു.പി.സ്‌കൂളില്‍ വര്‍ഷകാല പച്ചക്കറിവിളവെടുപ്പ് നടത്തി. സ്‌കൂളിനോടുചേര്‍ന്ന അഞ്ചുസെന്റ് സ്ഥലത്താണ് സീഡ് ക്ലബ് അംഗങ്ങളും ഹരിതസേനയും ചേര്‍ന്ന് പചക്കറിക്കൃഷി തുടങ്ങിയത്.
പയര്‍, വെണ്ട, വഴുതന എന്നിവയാണ് വിളവെടുപ്പ് നടത്തിയത്. പതിനഞ്ച് സെന്റ് സ്ഥലത്ത് ക്ലബ് കരനെല്‍കൃഷിയും ചെയ്യുന്നുണ്ട്.
പെരിങ്ങളം കൃഷി ഓഫീസര്‍ അനില്‍കുമാര്‍ പ്രദേശത്തെ പ്രായം ചെന്ന കര്‍ഷകന്‍ പാത്തിയില്‍ കുഞ്ഞിരാമന് പയര്‍ കൈമാറിയാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്.
പ്രഥമാധ്യാപകന്‍ കെ.പവിത്രന്‍ അധ്യക്ഷത വഹിച്ചു. അമല്‍കൃഷ്ണ, ഷിന്റോ, ആര്‍. അനഘ്, അമര്‍നാഥ്, അഭിഷേക്, മുഹമ്മദ് ഫസല്‍ എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്കുന്നത്