കട്ടപ്പന: മാതൃഭൂമി സീഡ് ക്ലൂബ്ബിന്റെ ആഭിമുഖ്യത്തില്‍ കുഴിത്തൊളു ദീപാ സ്‌കൂളില്‍ ഔഷധ സസ്യോദ്യാനം ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം കാര്‍ഷിക പ്രദര്‍ശനവും നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസഫ് ആലപ്പാട്ടുകുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കൃഷിക്ക് സ്ഥലം പരിമിതമാകുന്നുവെന്ന വെല്ലുവിളി മറികടക്കാന്‍ ബാരല്‍ ഗാര്‍ഡന്‍ രീതിയിലാണ് ഔഷധ സസ്യോദ്യാനം സജ്ജീകരിച്ചത്. ഔഷധസസ്യങ്ങളുടെ ബഹുവിധ ഉപയോഗങ്ങളെക്കുറിച്ച് തേര്‍ഡ് ക്യാമ്പ് ആയുര്‍വേദ ആസ്പത്രിയിലെ ഡോ.ആശ ക്ലൂസ്സെടുത്തു.
വിദ്യാര്‍ഥികള്‍ വീടുകളില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളുടെയും സ്ഥലങ്ങളുടെയും പ്രദര്‍ശനം നടന്നു. ഹെഡ്മാസ്റ്റര്‍ ബാബു ടി.ജോണ്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ മോളി പി.എം., വിദ്യാര്‍ഥി പ്രതിനിധികളായ അലീന ജയിംസ് സരീഷ്മാ എ.എസ്. എന്നിവര്‍ ആശംസകളര്‍പ്പിച്ചു.