കാര്‍ത്തികപ്പള്ളി ഗവ.യു.പി.എസ്. സീഡ് ക്ലബ്ബ് കര്‍ഷകദിനം ആചരിച്ചു

Posted By : Seed SPOC, Alappuzha On 27th August 2014


 

 
 
കാര്‍ത്തികപ്പള്ളി ഗവ.യു.പി.സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബ് 
ഹരിതസേനയുടെ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി 
പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകന്‍ വിക്രമനെ ആദരിച്ചപ്പോള്‍
മുതുകുളം: കാര്‍ത്തികപ്പള്ളി  ഗവ.യു.പി.സ്‌കൂള്‍ 'മാതൃഭൂമി' സീഡ് ക്ലബ്ബ് ഹരിതസേനയുടെ നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടത്തി. 
പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകനായ വിക്രമനെ ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ ചിങ്ങോലി ആദരിച്ചു.
സ്‌കൂള്‍ എസ്.എം.സി.യുടെ കാഷ് അവാര്‍ഡ് ചിങ്ങോലി കൃഷി ഓഫീസര്‍ ബിന്ദു സാറ എബ്രഹാം, വിക്രമന് നല്‍കി. 'വീട്ടിലേക്കൊരു വിത്ത്' എന്ന കാര്‍ഷിക പദ്ധതിയുടെ ഉദ്ഘാടനവും കുട്ടികള്‍ക്ക് പച്ചക്കറിവിത്ത് നല്‍കി കൃഷി ഓഫീസര്‍ നിര്‍വഹിച്ചു.
കുട്ടികള്‍ തയ്യാറാക്കിയ കാര്‍ഷിക പതിപ്പിന്റെ പ്രകാശനം ശാസ്ത്രാധ്യാപിക എസ്.ഹംലത്തും സീഡ് കോഓര്‍ഡിനേറ്റര്‍ ആര്‍.രമേശും ചേര്‍ന്ന് നിര്‍വഹിച്ചു. 
രണ്ടാംക്ലാസ്സ് വിദ്യാര്‍ഥി ഭദ്രതീര്‍ഥ് തയ്യാറാക്കിയ കാര്‍ഷിക മാസികയുടെ പ്രകാശനം കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ കെ.ശോഭനയും നിര്‍വഹിച്ചു.
എസ്.എം.സി. ചെയര്‍മാന്‍ ബി.കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ സീനിയര്‍ അസിസ്റ്റന്റ് എ.നസീന, എസ്.ആര്‍.ജി. കണ്‍വീനര്‍ എം.ആമിന, വിദ്യാര്‍ഥികളായ രഞ്ജിത രാജേഷ്, വിജയലക്ഷ്മി, അരീത്ര, മുഹമ്മദ് ജൗഹര്‍, ഗൗരി എസ്.മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപകരായ പി.ഷൈലജ, എസ്.മറിയാമ്മ, എ.റഷീദ്, മുഹമ്മദ് ഷെരീഫ്, എസ്.എം.സി. വൈസ് ചെയര്‍മാന്‍ രഞ്ജീവ്, എം.പി.ടി.എ. പ്രസിഡന്റ് വിദ്യ, എസ്.എസ്.സി. അംഗങ്ങളായ പാസ്റ്റര്‍ ഫിലിപ്പ്, സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രഥമാധ്യാപിക സി.എ.സുഷമകുമാരി സ്വാഗതവും ആര്‍. രമേശ് നന്ദിയും പറഞ്ഞു.