കൊട്ടാരം സ്‌കൂളില്‍ വിളവെടുപ്പ്; കടക്കരപ്പള്ളി
എല്‍.പി.സ്‌കൂളില്‍ മാതൃകാ കര്‍ഷകരെ ആദരിച്ചു
ചേര്ത്തല: കര്‍ഷകഗ്രാമമായി വളരുന്ന കടക്കരപ്പള്ളിയില്‍ മാതൃഭൂമി സീഡ് ക്‌ളബ്ബുകളുടെ കരുത്തില്‍ സ്‌കൂളുകളിലും ഹരിതവിപ്ലവം. കടക്കരപ്പള്ളി കൊട്ടാരം ഗവണ്‍മെന്റ് യു.പി.ജി. സ്‌കൂളിലും കടക്കരപ്പള്ളി ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലുമാണ് കുട്ടിക്കര്‍ഷകര്‍ മികവുകാട്ടിയത്.
കൊട്ടാരം സ്‌കൂളില്‍ സീഡ് ക്‌ളബ്ബിന്റെ നേതൃത്വത്തിലിറക്കിയ ജൈവവാഴക്കൃഷി വിളവെടുത്തു. ഹെഡ്മിസ്ട്രസ് എന്.സി.മിനി, സീഡ് കോഓര്‍ഡിനേറ്റര്‍ കെ.ടി.മോളി, പി.ടി.എ. ഭാരവാഹികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
കടക്കരപ്പള്ളി എല്‍.പി.സ്‌കൂളില്‍ സ്‌കൂള്‍ മുറ്റത്ത് സീഡ് ക്ലബ്ബ് ഒരുക്കിയ നെല്‍പ്പാടത്ത് തുടര്‍കൃഷിജോലികള്‍ തുടങ്ങി. കൃഷിപാഠങ്ങള്‍ കണ്ടറിയാനാണ് നെല്‍പ്പാടം ഒരുക്കി വിത്തിറക്കിയത്. ഞാറുകള്‍ പറിച്ചുനട്ടു തുടങ്ങി.
നെല്‍പ്പാടം സന്ദര്‍ശിച്ച, സംസ്ഥാനത്തെ മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ് നേടിയ മോഹന്‍ദാസ്, മാതൃകാ കൃഷി ഓഫീസര്‍ എന്.ജി.വ്യാസ്, മികച്ച കുട്ടിക്കര്‍ഷകന്‍ ആദിത്യന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ചടങ്ങില്‍ കുട്ടികള്‍ക്ക് കൃഷിഭവന്‍ വിത്തുകള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് പദ്മകുമാരി, സീഡ് കോഓര്‍ഡിനേറ്റര്‍ ജയിംസ് ആന്റണി, പി.ടി. എ.പ്രസിഡന്റ് രാധാകൃഷ്ണന്‍, മാതൃസംഘം പ്രസിഡന്റ് സ്വപ്ന എന്നിവര്‍ നേതൃത്വം നല്‍കി.