താമരക്കുളം വി.വി.എച്ച്.എസ്.എസ്.സീഡ് ക്ലബ്ബ് അടുക്കളത്തോട്ടം പദ്ധതി തുടങ്ങി

Posted By : Seed SPOC, Alappuzha On 27th August 2014


 

 
താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബിന്റെ അടുക്കളത്തോട്ടം പദ്ധതിയിലേക്കുള്ള പച്ചക്കറിവിത്ത് വിതരണം സ്‌നേഹ നിര്‍വഹിക്കുന്നു
ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ 'മാതൃഭൂമി' തളിര് സീഡ് നേച്ചര്‍ ക്ലബ്ബ്, കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി 'അടുക്കളത്തോട്ടം' പദ്ധതി തുടങ്ങി.
താമരക്കുളം ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റുകളിലെ 250 വീടുകള്‍ക്ക് പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു.
സീഡ് പോലീസ് അംഗമായ സ്‌നേഹ, കുടുംബശ്രീ യൂണിറ്റിലെ മുതിര്‍ന്ന അംഗം കുല്‍സുമ്മായ്ക്ക് പച്ചക്കറിവിത്ത് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്.
2014 അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സീഡ് ക്ലബ്ബ് 'കര്‍ഷക വിജ്ഞാന്‍' പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചു. പരിസ്ഥിതി ക്ലബ്ബിലെ കുട്ടികളുടെ രക്ഷിതാക്കളില്‍ ഏറ്റവും മികച്ച കര്‍ഷകനാണ് അവാര്‍ഡ് നല്‍കുന്നത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന യോഗം ഗ്രാമപ്പഞ്ചായത്ത് അംഗം ലീന ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകനായ ശശിധരനെ യോഗം അനുമോദിച്ചു. ഹെഡ്മിസ്ട്രസ് സുനിത ഡി. പിള്ള, പ്രിന്‍സിപ്പല്‍ ജിജി എച്ച്. നായര്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ എ.എന്‍. ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി സജി കെ. വര്‍ഗീസ്, എന്‍. രാധാകൃഷ്ണപിള്ള, സാം, സീഡ് കോ ഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.