മരുഭൂമിവത്കരണത്തിനെതിരെ സീഡ് ക്ലബ്ബ് അംഗങ്ങള്‍

Posted By : pkdadmin On 24th July 2013


അമ്പലപ്പാറ: പ്രകൃതിചൂഷണം ഭൂമിയെ മരുഭൂമിയാക്കുമെന്ന ആശങ്ക പങ്കുവെച്ച് ചെറുമുണ്ടശ്ശേരി യു.പി.സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് മരുഭൂമിവത്കരണവിരുദ്ധദിനം ആചരിച്ചു. പരിപാടിയോടനുബന്ധിച്ച് "നമ്മുടെ ഭൂമി നാളെ' എന്ന വിഷയത്തില്‍ ചിത്രരചനാമത്സരം നടന്നു. പ്രകൃതിസംരക്ഷണപ്രതിജ്ഞ, പ്രകൃതിയിലുള്ള മനുഷ്യ ഇടപെടലുകളെക്കുറിച്ചുള്ള ചര്‍ച്ച എന്നിവയും ഉണ്ടായി. സ്കൂളിലെ പ്രധാനാധ്യാപിക കെ.ഇന്ദിര, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, പി.പി. സത്യനാരായണന്‍, കെ. സുലേഖ, ടി. പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി.