'സ്വന്തം ഭക്ഷണം സ്വന്തം വീട്ടുവളപ്പില്‍' പദ്ധതിയുമായി ഹോളിഫാമിലി സ്‌കൂള്‍

Posted By : ktmadmin On 25th August 2014


കോട്ടയം: മാറുന്ന ഭക്ഷ്യസംസ്‌കാരത്തിന്റെ ദോഷവശങ്ങള്‍ സമൂഹത്തിന് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം ഹോളി ഫാമിലി ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ സ്വന്തം ഭക്ഷണം സ്വന്തം വീട്ടുവളപ്പില്‍ എന്ന പദ്ധതിക്ക് തുടക്കമിട്ടു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പച്ചക്കറിത്തൈ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എം.ജോര്‍ജിന് നല്‍കി ഉദ്ഘാടനം ചെയ്തു.
വിഷമില്ലാത്ത പച്ചക്കറികള്‍ വീട്ടിലും സ്‌കൂള്‍വളപ്പിലും ഉല്പാദിപ്പിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.  കോര്‍പറേറ്റ് മാനേജര്‍ അഗസ്റ്റിന്‍ ടി.കല്ലറയ്ക്കല്‍,കെ.പി.സാബു,സന്തോഷ്‌കുമാര്‍, പി.ടി.എ.പ്രസിഡന്റ് ജോസ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
സീഡ് കോഓര്‍ഡിനേറ്റര്‍ മാര്‍ഗരറ്റ് റോബര്‍ട്ട്, ജെസ്സി ജോസഫ്,വി.എം.ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍.