കൊട്ടാരക്കര: ചെപ്ര എസ്.എ.ബി. യു.പി.എസിലെ സീഡ് പരിസ്ഥിതിക്ലബ്ബ് അംഗങ്ങള്‍ വൃക്ഷത്തൈകളുമായി വീടുകളിലെത്തി. കഴിഞ്ഞവര്‍ഷം തുടങ്ങിയ ഹരിതഭവനം പദ്ധതിയുടെ രണ്ടാംഘട്ടമായിട്ടാണ് കുട്ടികള്‍ വീടുകളില്‍ വൃക്ഷത്തൈകള്‍ എത്തിച്ചത്. സോഷ്യല്‍ ഫോറസ്ട്രിയില്‍നിന്ന് സമാഹരിച്ച തേക്ക്, മഹാഗണി, ശീലാന്തി പ്ലാവ്, വേപ്പ്, മന്ദാരം തുടങ്ങി 15 ഇനത്തില്‍പ്പെട്ട വൃക്ഷത്തൈകള്‍ വീടുകളില്‍ നല്‍കി. വൃക്ഷത്തൈവിതരണം ചെപ്ര രാമമംഗലത്ത് സരസ്വതിയമ്മയ്ക്ക് നല്‍കിക്കൊണ്ട് ഹെഡ്മിസ്ട്രസ് എസ്.മണിയമ്മ നിര്‍വഹിച്ചു. അധ്യാപകരായ കെ.എസ്.ഷിജുകുമാര്‍, കെ.ആര്‍.സന്ധ്യകുമാരി, എസ്.എ.സന്തോഷ് കുമാര്‍, വിദ്യാര്‍ഥികളായ അശ്വജിത്ത്, ശ്രീലക്ഷ്മി, ഗാഥ, അനാമിക എന്നിവര്‍ നേതൃത്വം നല്‍കി.