സീഡ് പ്രവര്‍ത്തനോദ്ഘാടനം

Posted By : idkadmin On 24th July 2013


കട്ടപ്പന: കട്ടപ്പന ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റാണി ജോര്‍ജ് നിര്‍വഹിച്ചു. സ്‌കൂളിലെ സീഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സീഡ് കോര്‍ കമ്മിറ്റി ചുമതലയേറ്റു. സീഡ് പോലീസ് അംഗങ്ങളെ തിരഞ്ഞെടുത്തു. സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ സജിമോന്‍ എം.സി., ബിന്‍സണ്‍, അമല ദിലീപ്, തൗഫിഖ് മുഹമ്മദ് എന്നിവര്‍ നേതൃത്വംനല്‍കി.