ലക്കിടി: പേരൂര്‍ എ.എസ്.ബി. സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടിക്കര്‍ഷക കൂട്ടായ്മ നടത്തി. വിഷരഹിത പച്ചക്കറി ലഭ്യമാക്കുക, കാര്‍ഷികസംസ്‌കാരം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെ 10 സെന്റ് സ്ഥലത്ത് സ്‌കൂളില്‍ പച്ചക്കറിക്കൃഷി ആരംഭിച്ചതായി സീഡ് കോഓര്‍ഡിനേറ്റര്‍ ടി. മുജീബ് പറഞ്ഞു. ലക്കിടി കൃഷിഭവന്റെ സഹകരണത്തോടെയാണ് പച്ചക്കറിക്കൃഷി. മത്തന്‍, പാവല്‍, വെണ്ട, അമര, വെള്ളരി എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. പരിശോധനയുടെ ഭാഗമായി ലക്കിടി കൃഷി ഓഫീസര്‍ പി.പി. ശരത് മോഹനന്‍, കൃഷി അസി. വി. രാജന്‍ എന്നിവര്‍ കൃഷിസ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന്, കൃഷി ഓഫീസറുമായി അഭിമുഖവും ഉണ്ടായി. പ്രധാനാധ്യാപിക സി.ജി. ശോഭ, സീനിയര്‍ അധ്യാപിക വി. മല്ലിക, പി. സജിത്ത്, സീഡ് പ്രവര്‍ത്തകരായ നന്ദന, ദേവിക, അഫ്‌നാസ് എന്നിവര്‍ പങ്കെടുത്തു.പച്ചക്കറിക്കൃഷിയുടെ തുടര്‍ച്ചയായി പാട്ടത്തിനെടുത്ത വയലില്‍ നെല്‍ക്കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് സീഡ് ക്ലബ്ബ്.