നാട്ടറിവ്ദിനം ആഘോഷിച്ചു

Posted By : knradmin On 23rd August 2014


 
 
 
നെരുവമ്പ്രം: ലോക ഫോക്ലോര്‍ ദിനത്തിന്റെ ഭാഗമായി നാട്ടറിവ്ദിനാചരണം നടത്തി. നെരുവമ്പ്രം യു.പി.സ്‌കള്‍ കാര്‍ഷിക ക്ലബ്ബും 'സീഡും' ചേര്‍ന്ന് നടത്തിയ ചടങ്ങ് ഡോ. വി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഡോ. സന്ധ്യാ രമേഷ് ക്ലാസെടുത്തു. പാരമ്പര്യ നാട്ടറിവ് വിദഗ്ധന്‍ ഏഴോം കാവിലെവളപ്പില്‍ കുഞ്ഞിരാമന്‍ കുട്ടികളുമായി അനുഭവം പങ്കിട്ടു. 
നൂറോളം നാട്ടുചെടികളുടെയും നാടന്‍കറികളുടെയും വിപുലമായ പ്രദര്‍ശനം ഒരുക്കി. രാസവളപ്രയോഗത്തിന്റെ ഭവിഷ്യത്ത് തിരിച്ചറിഞ്ഞ കുട്ടികള്‍ ജൈവവളപ്രയോഗത്തിലൂടെ ഉത്പാദിപ്പിച്ച വിഭവങ്ങളാണ് രക്ഷിതാക്കളുടെ സഹകരണത്തിലൂടെ സംഘടിപ്പിച്ചത്. ഫോക്ലോര്‍ ക്‌ളബ്ബ് രൂപവത്കരിച്ച് കേരളാ ഫോക്ലോര്‍ അക്കാദമിയില്‍ അംഗത്വമെടുത്ത് തുടര്‍പ്രവര്‍ത്തനം നടത്താന്‍ തീരുമാനമായി. പ്രഥമാധ്യാപകന്‍ വി.വി.രവി, എ.പി.വത്സല, സീഡ് കോ ഓര്‍ഡിനേറ്റര്‍ ടി.വി.ബിജുമോഹന്‍, കാര്‍ഷിക ക്ലബ്ബ് സെക്രട്ടറി എം.അഭിനന്ദ് എന്നിവര്‍ സംസാരിച്ചു