പയ്യന്നൂര്‍: പാടത്തും വരമ്പിലും വഴിയിറമ്പിലും കാണുന്ന തവളയെന്ന ജീവി മനുഷ്യനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നുവെന്ന പ്രചാരണവുമായി ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ്കുട്ടികള്‍ രംഗത്തിറങ്ങി.
എ.യു.പി. സ്‌കൂളിലെ കുട്ടികള്‍ ലഘുലേഖകളുമായി വീടുകള്‍ കയറിയിറങ്ങി വിശദീകരിച്ചു. ലോക കൊതുകുദിനത്തിലായിരുന്നു കുട്ടികളുടെ ബോധവത്കരണ പരിപാടി.
കുട്ടികള്‍ പ്രദേശത്തെ റബ്ബര്‍ തോട്ടങ്ങള്‍ സന്ദര്‍ശിച്ച് അലക്ഷ്യമായി കിടക്കുന്ന ചിരട്ടകള്‍ പെറുക്കിയെടുത്തു. വെള്ളത്തില്‍ നിറഞ്ഞ കൂത്താടികളെ നശിപ്പിച്ച് ചിരട്ടകള്‍ കമിഴ്ത്തിെവച്ചു.
സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, കണ്‍വീനര്‍ അനന്തുകൃഷ്ണന്‍, എന്‍.ഭരത്കുമാര്‍, പി.സുകേഷ് കൃഷ്ണന്‍, ഇ.ഐ.രാജേഷ്, എസ്.പി.ഹരികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി