പുലാമന്തോള്‍: പുലാമന്തോള്‍ പഞ്ചായത്തിലെ ചെമ്മല എ.യു.പി. സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാലയത്തിലെ ആദ്യത്തെ പച്ചക്കറിവിളവെടുപ്പ് നടത്തിയതിന്റെ ആഹ്ലാദത്തിലാണ്. വിദ്യാലയത്തിലെ 'സീഡ്' പ്രവര്‍ത്തകരുടെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള പച്ചക്കറിത്തോട്ടത്തില്‍നിന്ന് പയര്‍, വെണ്ട, ചീര, വഴുതനങ്ങ, പച്ചമുളക് എന്നിവയാണ് വിളവെടുത്തത്. ഇവയ്ക്ക് ജൈവവളം മാത്രമാണ് നല്‍കിയതെന്നും കുട്ടികളുടെ ഉച്ചഭക്ഷണത്തിനാണ് പച്ചക്കറി ഉപയോഗിക്കുന്നതെന്നും അധ്യാപകരും വിദ്യാര്‍ഥികളും അറിയിച്ചു.
സീഡ് കോഓര്‍ഡിനേറ്റര്‍ മുഹമ്മദലി ശിഹാബ്. എ, കെ. യതീന്ദ്രദാസ്, സക്കീര്‍ ഹുസൈന്. പി.പി, എ.എം. ദിവാകരകൃഷ്ണന് എന്നീ അധ്യാപകരും ആഷിഖ്. പി, ഹസീബ്. എ, ഫായിസ്. പി, ഷാഹിദ്. കെ, ഹുദൈഫ്. എം, ഷാമില്‍. പി.സി എന്നീ വിദ്യാര്‍ഥികളും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.