വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായി ചെറുവായ്ക്കര സ്‌കൂള്‍

Posted By : mlpadmin On 22nd August 2014


കോട്ടയ്ക്കല്‍: ലഹരി ഉപയോഗത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജൈവകൃഷി പ്രോത്സാഹനം, ജൈവവൈവിധ്യ സംരക്ഷണം, ഊര്‍ജസംരക്ഷണം തുടങ്ങിയ മേഖലകളിലെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ ചെറുവായ്ക്കര ജി.യു.പി. സ്‌കൂളിനെ തിരൂര്‍ വിദ്യാഭ്യാസജില്ലയിലെ മൂന്നാംസ്ഥാനക്കാരാക്കി. 
വേസ്റ്റ് പേപ്പര്‍ ഉപയോഗിച്ച് ബക്കറ്റുണ്ടാക്കിയും കടലാസ് ബാഗുകള്‍ പ്രോത്സാഹിപ്പിച്ചും ഇവര്‍ മാതൃകകാട്ടി. സ്‌കൂളിലെ ഭക്ഷണത്തിന്റെയും പച്ചക്കറികളുടെയും അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ജൈവവളം നിര്‍മിച്ചു. അത് സ്‌കൂളിലെ പച്ചക്കറിത്തോട്ടത്തില്‍ വളമാക്കി. വൃദ്ധസദന സന്ദര്‍ശനംപോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളില്‍ സാമൂഹികബോധം ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വംനല്‍കി. 
കുട്ടികളുടെ വീടുകള്‍സന്ദര്‍ശിച്ച് ഗാര്‍ഹികാന്തരീക്ഷം മനസ്സിലാക്കാനും കുട്ടികളുടെ പഠന പിന്നാക്കാവസ്ഥയുടെ കാരണം കണ്ടെത്താനും സീഡ് പോലീസ് നടത്തിയ ശ്രമങ്ങളും ശ്രദ്ധേയമായി.