'പിറന്നാള്‍ മരം' പദ്ധതിയുമായി അരിമ്പ്ര ജി.എം.യു.പി. സ്‌കൂള്‍

Posted By : mlpadmin On 22nd August 2014


 

കൊണ്ടോട്ടി: അരിമ്പ്ര ജി.എം.യു.പി.സ് കൂളില്‍ 'രാഷ്ട്രത്തിന് തണലേകാന്‍പിറന്നാള്‍ മരം' പദ്ധതി തുടങ്ങി. 
മാതൃഭൂമി സീഡിന്റെ നേതൃത്വത്തിലുള്ള പദ്ധതിക്ക് സ്വാതന്ത്ര്യദിനത്തിലാണ് തുടക്കംകുറിച്ചത്.
സ്‌കൂളിലെ ഓരോ വിദ്യാര്‍ഥിയും തന്റെ പിറന്നാള്‍ദിനത്തില്‍ ഓരോ മരം നട്ടുവളര്‍ത്തുന്നതാണ് പദ്ധതി. പിറന്നാള്‍ ആഘോഷിച്ച ഷഹാന ഷെറിന് മാവിന്‍തൈ നല്‍കി മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പാത്തുമ്മക്കുട്ടി ഉദ്ഘാടനം ചെയ്തു. പിറന്നാള്‍മരം പതിപ്പ് ഫ്രണ്ട്‌സ് ഓഫ്‌ േനച്ചര്‍ സെക്രട്ടറി റഫീഖ്ബാബു പ്രകാശനംചെയ്തു. പി. സുനീറ അധ്യക്ഷതവഹിച്ചു.
ഭവ്യ, ജഹാന ഷെറിന്‍, ഇ.സി. മോയിന്‍, പി. മണി, കെ.ടി. അബ്ദുള്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ കെ. അബ്ദുള്‍ റഷീദ് സ്വാഗതവും പി. െസയ്തലവി നന്ദിയും പറഞ്ഞു.