കുറ്റിപ്പുറം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ശാസ്ത്രസാമൂഹികശാസ്ത്ര ക്ളബ്ബുകളുടെ സഹകരണത്തോടെ ഹിരോഷിമ ദിനാചരണം നടത്തി. ചാക്കോ ജോര്‍ജ് പനയ്ക്കല്‍ യുദ്ധവിരുദ്ധസന്ദേശം നല്കി. പ്രധാനാധ്യാപിക കലാദേവി റാലി ഉദ്ഘാടനംചെയ്തു. വി.കെ. ചന്ദ്രിക, തങ്കച്ചന്, ഉഷാകുമാരി, നന്ദകുമാര്‍, സതീശന്, പ്രീത എന്നിവര്‍ പ്രസംഗിച്ചു.