വളാഞ്ചേരി: യുദ്ധക്കെടുതികള്‍ക്കെതിരെ സീഡ് കൂട്ടായ്മ രംഗത്ത്. പേരശ്ശന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് യുദ്ധവിരുദ്ധ തൈ നട്ടത്. പി.ടി.എ. പ്രസിഡന്റ് എം. സെയ്ത് മുഹമ്മദ് വൃക്ഷത്തൈ നട്ടു. പ്രധാനാധ്യാപിക എം.എ. ആമിന ബീവി അധ്യക്ഷതവഹിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ എന്‍. സദാനന്ദന്, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ പി. ജനാര്ദനന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന യുദ്ധവിരുദ്ധ റാലിക്ക് പി.വി. ശശിധരന്, എന്‍. ഫൈസല്‍, ടി.കെ. ജിനു, ബി.വി. ശിവശങ്കരന്, ജി.വി. സുമ, എന്‍. ലൈല, സുധ എന്നിവര്‍ നേതൃത്വംനല്കി.