ആലപ്പുഴ: മാതൃഭൂമി സീഡ് അധ്യാപക പരിശീലന പരിപാടി ചൊവ്വാഴ്ച പത്തിന് നഗരചത്വരത്തില്‍ നടക്കും. നഗരസഭാധ്യക്ഷ മേഴ്‌സി ഡയാന മാസിഡോ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ എ.ഇ.ഒ. എസ്.വി. മല്ലിക അധ്യക്ഷത വഹിക്കും.ആലപ്പുഴ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ.ജി. രാജന്‍, ഫെഡറല്‍ ബാങ്ക് എ.ജി.എം. ആന്‍ഡ് റീജണല്‍ ഹെഡ് കെ.പി. ജോസ്, ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ എം.എം. മീന എന്നിവര്‍ പ്രസംഗിക്കും.