പാണ്ടനാട്: പമ്പാഅച്ചന്കോവില്വൈപ്പാര് സംയോജനത്തെ ആസ്പദമാക്കി പാണ്ടനാട് എസ്.വി. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രണ്ടിന് സെമിനാര്‍ നടക്കും.
ആര്. രാജേഷ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും.
പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ. സുകുമാരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും.
പരിസ്ഥിതി പ്രവര്ത്തകന് പി. പ്രസാദ് വിഷയം അവതരിപ്പിക്കും.
വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളടക്കം ചര്‍ച്ചകളില്‍ പങ്കെടുക്കും.