ഇരവിപേരൂര്‍: വള്ളംകുളം ഗവ.യു.പി. സ്കൂളില്‍ ഈവര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങളും കുടുംബകൃഷി പദ്ധതിയും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ് ഉദ്ഘാടനംചെയ്തു. സ്കൂള്‍ വികസനസമിതി അംഗം കെ.വി.പ്രസാദ് അധ്യക്ഷതവഹിച്ചു.
പ്രഥമാധ്യാപകന് സി.ടി.വിജയാനന്ദ്,സീഡ് എക്സിക്യുട്ടീവ്അംഗം അനുരാജ്,മാധവന്‍കുട്ടി,അന്നമ്മ ടി.ബേബി,ജി,രേഷ്മ എന്നിവര്‍പ്രസംഗിച്ചു. സീഡിന്റെ നേതൃത്വത്തിലുള്ള കുടുംബകൃഷി 50ഓളം വീടുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റ ഭാഗമായി വെണ്ട, മുളക് എന്നിവയുടെ തൈകള്‍ വിതരണം ചെയ്തു.
കുട്ടികള്‍തന്നെ ഇതിന്റെ തുടര്പ്രവര്ത്തനങ്ങള്ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി. പച്ചക്കറി കൃഷി സമൂഹത്തിലേക്ക് വ്യാപിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.