കണ്ണൂര്‍: കൃഷ്ണവിലാസം യു.പി. സ്കൂള്‍ സീഡ് ക്ലബ് ഗാസയിലെ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമാധാന പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് യുദ്ധവിരുദ്ധ റാലിയും പ്രഭാഷണവും സി.ഡി. പ്രദര്‍ശനവും നടത്തി. പ്രഥമാധ്യാപിക കെ.രമണി, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.ജിതിന് എന്നിവര്‍ സംസാരിച്ചു. ബി.ഗോകുല്‍ സ്വാഗതവും ടി.പി.ഷിഫാന നന്ദിയും പറഞ്ഞു.