കൂത്തുപറമ്പ്: സൗത്ത് കൂത്തുപറമ്പ് യു.പി. സ്‌കൂള്‍ സീഡ് ക്‌ളംബ്ബംഗങ്ങള്‍ ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി മാടായിപ്പാറയില്‍ ഒരുദിവസത്തെ ക്യാമ്പ് നടത്തി. പ്രഥമാധ്യാപകന്‍ എം.വി.രമേശ്ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സീക്ക് വിദ്യാഭ്യാസ ബോര്‍ഡംഗവും ഏഴോം യു.പി. സ്‌കൂള്‍ അധ്യാപകനുമായ എ.കുഞ്ഞിക്കൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഉദുമ ഗവ. യു.പി. സ്‌കൂള്‍ അധ്യാപകന്‍ ആനന്ദ് പേക്കടം ക്‌ളാസെടുത്തു. മാടായിപ്പാറയിലെ അപുര്‍വസസ്യങ്ങളെയും ജീവികളെയുംകുറിച്ച് അദ്ദേഹം വിവരിച്ചു.
ഗ്രേറ്റ് ഓറഞ്ച് ടിപ്പ്, മരോട്ടി ശലഭം. ചക്കരശലഭം, ഗ്രേറ്റ് എഗ്ഗ്ഫ്‌ലൈ, ബ്‌ളൂടൈഗര്‍, കോമണ്‍വാണ്ടര്‍, തീച്ചിറകന്‍ തുടങ്ങിയ പൂമ്പാറ്റകളെ തിരിച്ചറിഞ്ഞു. ചെങ്കണ്ണിതിത്തിരി, മഞ്ഞക്കണ്ണി തിത്തരി എന്നീ പക്ഷികളെ കണ്ടു.
കെ.വിശ്വനാഥന്‍, പി.സി.അബ്ദുല്‍ റഷീദ്, സി.ജഗദീശ്, എം.എന്‍.ഗീത, കെ.ശോഭന, കെ.പ്രസീത, സി.കെ.നിബിതദാസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.