സ്വാതന്ത്ര്യദിനാഘോഷത്തിന് പച്ചപ്പോടെ തുടക്കം

Posted By : knradmin On 14th August 2014


 

 
കണ്ണൂര്‍: ഭാരതം സ്വാതന്ത്ര്യത്തിന്റെ 68ാം പിറന്നാളാഘോഷിക്കുമ്പോള്‍ പച്ചപ്പൊരുക്കാന്‍ സീഡ് അംഗങ്ങളുടെ 68 മരത്തൈകളും. 
കണ്ണൂര്‍ പയ്യാമ്പലം ഉര്‍സുലില്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലവ്ഗ്രീന്‍ സീഡ് ഇക്കോ ക്‌ളബ്ബാണ് ഈ സ്വാതന്ത്രദിനം വ്യത്യസ്തമായി ആഘോഷിക്കാനൊരുങ്ങുന്നത്. സമൂഹത്തിലെ വിവിധതലങ്ങളില്‍ അറിയപ്പെടുന്ന 68 വ്യക്തികള്‍ക്ക് വൃക്ഷത്തൈകള്‍ നല്കും. ഇവ സംരക്ഷിക്കുന്നുണ്ടെന്ന് സീഡംഗങ്ങള്‍ ഉറപ്പുവരുത്തും. ഇതാണ് 'പച്ചപ്പ്' എന്ന പദ്ധതി. അടുത്ത ആഗസ്ത് 15നുമുമ്പ് സ്‌കൂളിനുപുറത്ത് നടപ്പാക്കുന്ന 10 കര്‍മപദ്ധതികളില്‍ ആദ്യത്തേതാണിത്. 
പദ്ധതിയുടെ തുടക്കമായി സീഡ് ക്‌ളബ് പ്രസിഡന്റ് അന്നപൂര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ.സരളയ്ക്കും നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദിനും വൃക്ഷത്തൈകള്‍കൈമാറി. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ജോസിന്റെ നേതൃത്വത്തില്‍നടന്ന ചടങ്ങില്‍ അധ്യാപിക സേവി ജോര്‍ജ്, സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ ജീന വാമന്‍, ദീപ ജയദീപ്, വിദ്യാര്‍ഥികളായ റനബാനു, നഫീസ, അഞ്ജലി എന്നിവര്‍ പങ്കെടുത്തു.