കാസര്‍കോട്: ഇനി യുദ്ധംവേണ്ടെന്ന പ്രാര്‍ഥനയുമായി കാസര്‍കോട് ജി.എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ്ബ്, സ്കൗട്ട്ഗൈഡ് അംഗങ്ങള്‍ ഹിരോഷിമാദിനത്തില്‍ യുദ്ധവിരുദ്ധ പ്രാര്‍ഥനായോഗം നടത്തി.
ഹിരോഷിമയിലെയും ഗാസയിലെയും ദുരന്തം ആവര്‍ത്തിക്കരുതെന്ന സന്ദേശവുമായി വിദ്യാര്‍ഥികള്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എ.എസ്.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. എം.എ.റഹ്മാന് മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ചന്ദ്രകല, പി.ആര്.ഉഷ, സി.ശാന്തകുമാരി, പി.കെ.സുരേശന്, എ.സുനില്‍കുമാര്‍, ടി.വി.നാരായണന് എന്നിവര്‍ സംസാരിച്ചു.
സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.ടി.ഉഷ സ്വാഗതവും പ്രഥമാധ്യാപിക എം.ബി.അനിതാഭായി നന്ദിയും പറഞ്ഞു.