നന്മമരമൊരുക്കി ബിവിലിയേഴ്‌സ് ചര്ച്ച് മഹാത്മാ സ്‌കൂളിലെ സീഡ് പ്രവര്ത്തകര്

Posted By : klmadmin On 11th August 2014


ചവറ: സീഡ് പ്രവര്ത്തകരുടെ നേതൃത്വത്തില് നന്മമരം ഒരുക്കി മാതൃകയാവുകയാണ് ചവറ ഭരണിക്കാവ് ബിവിലിയേഴ്‌സ് ചര്ച്ച് മഹാത്മാ പബ്ലിക് സ്‌കൂള്. ഈ സ്‌കൂളിലെ കുട്ടികള് എന്തെങ്കിലും നന്മചെയ്താല് ചെയ്ത നന്മ ചെറിയ പേപ്പറിലെഴുതി സ്‌കൂള് മുറ്റത്തുള്ള വൃക്ഷശിഖരത്തില് കെട്ടിത്തൂക്കുകയാണ് നന്മമരംകൊണ്ട് ഉദ്ദേശിക്കുന്നത്. അമ്മയെ പാചകത്തില് സഹായിച്ചു, നിര്ധനര്ക്ക് പണം നല്കി, സഖമില്ലാതിരുന്ന തങ്ങളുടെ സുഹൃത്തിനെ പഠനകാര്യത്തില് സഹായിച്ചു, പ്ലാസ്റ്റിക് ഒഴിവാക്കാന് എല്ലാവരോടും ഉപദേശിച്ചുഇങ്ങനെ പോകുന്നു ഇവരുടെ നന്മകള്. സീഡ് പ്രവര്ത്തകരുടെ ഈ പ്രവൃത്തി സ്‌കൂളിലെ മറ്റ് കുട്ടികളും മാതൃകയാക്കുകയാെണന്ന് സീഡ് കോഓര്ഡിനേറ്റര് കവിത പറയുന്നു. സീഡ് പ്രവര്ത്തകരുടെ ഈ പ്രവൃത്തിയെ അഭിനന്ദിക്കാന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി.സുധീഷ് കുമാര് സ്‌കൂളിലെത്തി ഇവര്ക്ക് നന്മ ചെയ്യാനുള്ള കരുത്തുപകര്‍ന്നു. പ്രഥമാധ്യാപകന് എ.വി.എഫ്രേം, ഉപ പ്രഥമാധ്യാപകന് മുരളീധരന്, അധ്യാപകരായ ബിന്ദുലക്ഷ്മി തുടങ്ങിയവര് പിന്തുണയുമായി സീഡ് പ്രവര്ത്തകരോടൊപ്പം ഉണ്ട്.