പുനലൂര്‍ സെന്റ് തോമസ് സ്‌കൂളില്‍ സീഡ് പദ്ധതി തുടങ്ങി

Posted By : klmadmin On 11th August 2014


പുനലൂര്‍: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ കണിക്കൊന്ന നട്ടുകൊണ്ട് മാനേജറും സീനിയര്‍ പ്രിന്‍സിപ്പലുമായ ജേക്കബ് തോമസ് പദ്ധതി ഉദ്ഘാടനം ചെയ്തു. സീഡിന്റെ പുനലൂര്‍ വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.രഞ്ജുലാല്‍, സ്‌കൂളിലെ സീഡ് അധ്യാപക കോഓര്‍ഡിനേറ്റര്‍ ജി.രാധാമണി, അധ്യാപകരായ രാജീവ്, അഖില്‍, ലൈലാ ടൈറ്റസ്, മഞ്ജുമോള്‍, അമൃത, നിഷ എന്നിവരും വിദ്യാര്‍ഥികളും പങ്കെടുത്തു. പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ കഴിഞ്ഞവര്‍ഷം സീഡിന്റെ പുരസ്‌കാര നിര്‍ണയത്തില്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹമായ സ്‌കൂളാണ് സെന്റ് തോമസ്. സീഡിന്റെ ഭാഗമായി സ്‌കൂള്‍ വളപ്പില്‍ പച്ചക്കറിത്തോട്ടത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.