കുറ്റിക്കാട് യു.പി.എസ്സില് സീഡ് ആശ്വാസ് പദ്ധതി

Posted By : klmadmin On 11th August 2014


 അഞ്ചല്: 'സമൂഹനന്മ കുട്ടികളിലൂടെ' എന്ന മുദ്രാവാക്യമുയര്ത്തി കുറ്റിക്കാട് യു.പി.സ്‌കൂളില് സീഡ് ആശ്വാസ് പദ്ധതിക്ക് തുടക്കമായി. കുട്ടികള്ക്കുള്ള സൗജന്യ ചികിത്സാസഹായ പദ്ധതിയാണ് സീഡ് ആശ്വാസ് എന്ന പേരില് ആരംഭിച്ചത്. 

സ്‌കൂളില് പഠിക്കുന്ന കുട്ടികള്ക്ക് അസുഖം ബാധിച്ചാല് ഡോക്ടറന്മാര് നല്കുന്ന കുറിപ്പുമായി സ്‌കൂളില് എത്തിയാല് മരുന്നുകള് സൗജന്യമായി സ്‌കൂളില്‌നിന്ന് വാങ്ങി നല്കുന്ന പദ്ധതിയാണ് ആശ്വാസ്. മരുന്ന് വാങ്ങുന്നതിനുള്ള പണം സ്വരൂപിക്കാനായി സ്‌കൂളില്‍ പ്രത്യേക ബോക്‌സ് സ്ഥാപിച്ചിട്ടുണ്ട്. അധ്യാപകര്ക്കും രക്ഷാകര്ത്താക്കള്ക്കും വിദ്യാര്ഥികള്ക്കും ബോക്‌സില് പണം നിക്ഷേപിക്കാം.
 പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ശിവദാസന് പിള്ള പണം നിക്ഷേപിച്ചുകൊണ്ട് നിര്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കൃഷ്ണന്കുട്ടി, ദേശീയ അധ്യാപക അവാര്ഡ് ജേതാവ് പ്രദീപ്കുമാര്, കണ്ണംകോട് സ്‌കൂള് മാനേജര് കോട്ടുക്കല് പ്രഭാകരന്, പ്രഥമാധ്യാപകന് ഡി.ജോണ്കുട്ടി, സീഡ് കണ്വീനര് ഐ.ആര്.അജയകുമാര് തുടങ്ങിയവര് പങ്കെടുത്തു.