പെരിങ്ങോം: വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ഇക്കോ ക്ലബ് ഹിരോഷിമാ ദിനത്തില്‍ 'മാനവികത ആകാശംമുട്ടെ ഉയരട്ടെ' എന്ന പരിപാടി നടത്തി.
ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികവും ആചരിച്ചു. സി.സി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ചടങ്ങ്. ഐക്യദാര്‍ഢ്യപ്രതിജ്ഞ പ്രിന്‍സിപ്പല്‍ ടി.എം.സതീശന്‍ ചൊല്ലിക്കൊടുത്തു. സമാധാനസന്ദേശവും നല്‍കി. എ.പി.കെ.ഗംഗാധരന്‍, ടി.വി. അനീഷ്, ഇ.സി.കെ.രാജേഷ്, ഇ.വി.നളിനി എന്നിവര്‍ പ്രസംഗിച്ചു. റാലിയില്‍ മാനവികതയുടെ പ്രതീകമായി വിദ്യാര്‍ഥികള്‍ ബലൂണുകള്‍ പറത്തി.
കക്കറ ഗാന്ധിസ്മാരക ഗവ. യു.പി. സ്‌കുളില്‍ യുദ്ധവിരുദ്ധ കുട്ടായ്മ നടത്തി. ടൗണില്‍ റാലി നടത്തി. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രഥമാധ്യാപിക സുധാമണി, കെ.പി.തുളസീധരന്‍ എന്നിവര്‍ പ്രസംഗിച്ചു