അമ്പലപ്പുഴ: നീര്‍ക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്‌കൂളിലെ 'തണലും' മാതൃഭൂമി 'സീഡ് ക്ലബ്ബും' ചേര്‍ന്ന് 'കാവു തീണ്ടിയാല്‍' കാവുസംരക്ഷണയാത്ര തുടങ്ങി.
അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിലെ ചെറുതും വലുതുമായ കാവുകള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഇതിനായി കുട്ടികളുടെ സേന രൂപവത്കരിച്ചു. കാവ് സന്ദര്‍ശനം, കാവ് വൃത്തിയാക്കല്‍, പരിസരവാസികളെ ബോധവത്കരിക്കല്‍, കാവ്‌സസ്യങ്ങള്‍ വച്ചുപിടിപ്പിക്കല്‍ എന്നിവ പദ്ധതിയിലുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം വണ്ടാനം കാവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. സുലേഖ നിര്‍വഹിച്ചു. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജിലെ ജന്തുശാസ്ത്രവിഭാഗം മേധാവി പ്രൊഫ. പി. ശ്രീമോന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി. ചെയര്‍മാന്‍ യു. രാജുമോന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ സി. സുരേഷ് കുമാര്‍, പ്രഥമാധ്യാപിക എന്‍.ജെ. പ്രസന്നകുമാരി, ആര്‍. ശാന്തി, ജോളി, എസ്. സുരേഷ് കുമാര്‍, എച്ച്. അഷറഫ്, സ്വാമിനാഥന്‍, മീനാക്ഷി, ശിവകാമി, വൈഷ്ണവി തുടങ്ങിയവര്‍ പങ്കെടുത്തു.
നീര്‍ക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്‌കൂളിലെ 'തണലും' മാതൃഭൂമി 'സീഡ് ക്ലബ്ബും' ചേര്‍ന്ന് സംഘടിപ്പിച്ച കാവുസംരക്ഷണയാത്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. സുലേഖ ഉദ്ഘാടനം ചെയ്യുന്നു