ചേര്ത്തല: കോനാട്ടുശ്ശേരി ഗവ.സ്‌കൂളിലെ കുട്ടികള് വീടുകളില്‌നിന്ന് വാങ്ങിനല്കിയ സ്‌കൂള്ബാഗുകള് ഒഴിവാക്കി. ഇവര് ഇനി സ്‌കൂളിലെത്തുന്നത് പ്രകൃതിയോടിണങ്ങുന്ന ജൂട്ട് ബാഗുകളുമായി.
മാതൃഭൂമി 'സീഡ്' പദ്ധതിയുടെ ഭാഗമായാണ് സ്‌കൂള് മാനേജ്‌മെന്റ് കമ്മിറ്റി എല്ലാ കുട്ടികള്ക്കും ജൂട്ട് ബാഗ് നല്കിയത്.
പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ മാതൃകാപരമായ ഒട്ടേറെ പ്രവര്ത്തനങ്ങള് സ്‌കൂളില് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജൂട്ട്ബാഗിന്റെ വരവ്.
ബാഗിന്റെ വിതരണോദ്ഘാടനം ഹെഡ്മാസ്റ്റര് എന്. അശോക് കുമാര് നിര്വഹിച്ചു.
എസ്.എം.എസ്. ചെയര്മാന് പി.ജെ. സെബാസ്റ്റ്യന് അധ്യക്ഷത വഹിച്ചു. സീഡ് കോഓര്ഡിനേറ്റര് ഡെയ്‌സി, സ്റ്റാഫ് സെക്രട്ടറി ജാസ്മിന്, അധ്യാപകരായ ജയ, ലിജി, ബ്ലോസം, വിരോണി, ജമീല എന്നിവര് പദ്ധതിക്കു നേതൃത്വം വഹിച്ചു.