സീഡിന്റെ 'കൃഷിപാഠം' നാടിന്റെ കാര്‍ഷികോത്സവമായി

Posted By : ktmadmin On 1st August 2014


പൂഞ്ഞാര്‍: വിദ്യാലയാങ്കണത്തെ കര്‍ഷകസംഗമ വേദിയാക്കി മാറ്റി സീഡ് പ്രവര്‍ത്തകര്‍. പൂഞ്ഞാര്‍ ഗ്രാമത്തിലെ കര്‍ഷകരെ ഒന്നിച്ച് അണിനിരത്തി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് അംഗങ്ങളാണ് കൃഷിപാഠം എന്ന പേരില്‍ ഗ്രാമീണ കാര്‍ഷിക വിജ്ഞാന വിനിമയമേള സംഘടിപ്പിച്ചത്. സ്‌കൂളിലെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അന്റോണിയന്‍ ക്ലബ്ബും പ്രദേശത്തെ കര്‍ഷകരും വിവിധ കാര്‍ഷിക സംഘടനകളും ചേര്‍ന്ന് 15 സ്റ്റാളുകളും ഒരുക്കിയിരുന്നു.

 ജാക് അപ് പ്ലാവ് സംഘം ഒരുക്കിയ ചക്ക ഉല്‍പന്നങ്ങളുടെ സ്റ്റാള്‍,വീട്ടുവളപ്പിലെ മത്സ്യകൃഷി,ജൈവമാലിന്യ നിര്‍മാര്‍ജനം,തേനീച്ച വളര്‍ത്തല്‍,ഔഷധ സസ്യങ്ങളുടെ നാട്ടറിവ്,കയ്പില്ലാത്ത അസാം പാവല്‍,നാടന്‍ പലഹാരങ്ങള്‍,ജാതികൃഷി തുടങ്ങിയ വിവിധങ്ങളായ അറിവുകള്‍ പങ്കുവച്ചു. അരുണ്‍ കിഴക്കേക്കര,മനു കരിയാപുരയിടം,കെ.എസ്.ഉണ്ണിക്കൃഷ്ണന്‍,ലൂക്കാകൊച്ചമ്പഴത്തുങ്കല്‍,ജെയിംസ് മാറാമറ്റത്തില്‍,എല്‍സമ്മ നെല്ലിയാനി,ബിന്‍സ്‌മോന്‍ വരിക്കാനിക്കല്‍ എന്നിവര്‍ മേളയില്‍ അറിവുകള്‍ പങ്കുവച്ചു.
സംസ്ഥാനവനമിത്ര പുരസ്‌കാര ജേതാവ് ദേവസ്യാച്ചന്‍ പൂണ്ടിക്കുളം വനവിശേഷങ്ങള്‍ പകര്‍ന്നു നല്‍കി.