സീഡ് ലഹരിവിരുദ്ധ പ്രവര്‍ത്തനം കുടുംബങ്ങളിലേക്ക്

Posted By : ktmadmin On 1st August 2014


കോട്ടയം: സീഡിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനം കുടുംബങ്ങളിലേക്കും. കാരാപ്പുഴ എന്‍.എസ്.എസ്. ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനം സ്‌കൂള്‍തലത്തില്‍നിന്ന് വീടുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ 120 വീടുകളില്‍നിന്ന് ലഹരി ഉപയോഗത്തിന്റെ ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങളുടെ വിവരശേഖരണം നടത്തിയിരുന്നു. ഇതില്‍നിന്ന് ലഭിച്ച പ്രചോദനത്താല്‍ സീഡ് പ്രവര്‍ത്തകര്‍ പി.ടി.എ. യോഗത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 10ാം തരത്തിലെ അബിരാം ബി. മോഡറേറ്ററായി. കോട്ടയം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വി.സന്തോഷ്‌കുമാര്‍, പ്രഥമാധ്യാപിക എം.പി.രമാദേവി, എന്‍.ശ്രീനിവാസന്‍ നായര്‍, പി.ടി.എ. പ്രസിഡന്റ് പി.ജി.ഗോപാലകൃഷ്ണന്‍, എന്‍.എം.മൈക്കിള്‍, എസ്.എസ്.ഷീല എന്നിവര്‍ പ്രസംഗിച്ചു. എല്ലാവരും ചേര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്റര്‍രചന, മുദ്രാഗീത രചന എന്നിവ നടത്തി.