ഔഷധക്കഞ്ഞിയുമായി സീഡ് കുട്ടികള്‍

Posted By : knradmin On 1st August 2014


 

 
പയ്യന്നൂര്‍: കര്‍ക്കടക മാസത്തില്‍ കര്‍ക്കടകക്കഞ്ഞിയൊരുക്കി കൂട്ടുകാര്‍ക്ക് വിളമ്പി ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് കുട്ടികള്‍. പുറച്ചേരി കേശവതീരം മാനേജിങ് ഡയറക്ടര്‍ വെദിരമന വിഷ്ണു നമ്പൂതിരിയാണ് കര്‍ക്കടക കഞ്ഞിക്കൂട്ടുമായി എത്തി സീഡ് വിദ്യാര്‍ഥികള്‍െക്കാപ്പം ചേര്‍ന്നത്. പച്ചമരുന്നുകള്‍, ജീരകത്രയം, അരിയാറ്, ചതുര്‍ജാതം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് കഞ്ഞിക്കൂട്ട്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ പുറച്ചേരി ആയുര്‍വേദ ആസ്പത്രിയിലെ ഡോക്ടര്‍ നവീന്‍ വിശദീകരിച്ചു. സ്‌കൂളിലെ എല്ലാവിദ്യാര്‍ഥികള്‍ക്കും കര്‍ക്കടക കഞ്ഞിയുണ്ടാക്കി വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം പയ്യന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.കെ.മാധവന്‍ നമ്പൂതിരി നിര്‍വഹിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, പ്രഥമാധ്യാപിക സി.ശ്രീലത, സീഡ് ജോയിന്റ് കണ്‍വീനര്‍ നിമിഷ എ.കെ. എന്നിവര്‍ സംസാരിച്ചു.