കൊതുകിനെ തുരത്താന്‍ ഗപ്പിക്കുഞ്ഞുങ്ങളുമായി വിദ്യാര്‍ഥികള്‍

Posted By : knradmin On 1st August 2014


 

 
എടക്കാട്: കൊതുകിന്റെ വളര്‍ച്ച തടയുന്നതിന് സഹായകമായ ഗപ്പിമത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് എടക്കാട് ഒ.കെ. യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ മാതൃകയായി. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് രണ്ട് ഗപ്പിമത്സ്യക്കുഞ്ഞുങ്ങളുള്‍പ്പെട്ട കിറ്റാണ് നല്കിയത്. മാതൃഭൂമി ലേഖകന്‍ ശശി കാടാച്ചിറ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇക്കോ ക്ലബ് കണ്‍വീനര്‍ ടി.അബ്ദുള്‍ഹഖ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സീഡ് ക്ലബ്, ഹെല്‍ത്ത് ക്ലബ്, ഇക്കോ ക്ലബ് എന്നിവയുടെ സഹകരണത്തോടെ മഴക്കാല രോഗങ്ങളും നിവാരണ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ബോധവത്കരണ പരിപാടിയും നടന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എച്ച്.രാജീവന്‍ ക്ലാസെടുത്തു. ഡി.ജനാര്‍ദ്ദനന്‍, കെ.വി.ദിലീപ്കുമാര്‍, ജീന സി, പ്രിന്‍സ്, സിന്ധു എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ ക്ലബ് കണ്‍വീനര്‍ സുരമ്യ രത്‌നാകരന്‍ സ്വാഗതവും കെ.കെ.നാസര്‍ നന്ദിയും പറഞ്ഞു.